ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജോലി ഒഴിവ്, അപേക്ഷിക്കാം

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വനിതാ ഹോസ്റ്റലുകളിൽ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തിൽ മേട്രൺ (വനിത) തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി 2022 നവംബർ ഒന്നിന് (ചൊവ്വ ) രാവിലെ 10.30 ന് സർവകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു .

ഉദ്യോഗാർത്ഥികൾ (വനിത) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് രണ്ടാം ക്ലാസ് ബിരുദം നേടിയവരും 30 വയസ്സിൽ കുറയാതെ പ്രായമുള്ളവരും പ്രവൃത്തി പരിചയം ഉള്ളവരുമായിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സ‍ർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം 2022 നവംബർ ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ 10.00 മണിയ്ക്ക് സർവകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് യാത്രാപ്പടി നൽകുന്നതല്ല. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിലും (www.ssus.ac.in) ലഭ്യമാണ് .

Advertisement