അതിരപ്പിള്ളി വനത്തിൽ കാണാതായ വയോധികയെപ്പറ്റി മൂന്നാംദിനവും വിവരമില്ല

Advertisement

തൃശൂര്‍.അതിരപ്പിള്ളി വനത്തിൽ കാണാതായ വയോധികയെപ്പറ്റി മൂന്നാംദിനവും വിവരമില്ല. വയോധികക്കായി ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തും .ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തുവാന്‍ തീരുമാനം

വാച്ചുമരം കോളനിയിലെ താമസക്കാരിയായ അമ്മിണിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വനത്തിനുള്ളിൽ കാണാതായത്. കഴിഞ്ഞദിവസം വനത്തിനുള്ളിൽ പല സംഘങ്ങളായി തിരഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും അമ്മിണിയെ കണ്ടെത്താനായിരുന്നില്ല.വനത്തില്‍ നിന്നും വിറക് ശേഖരിച്ച് മടങ്ങിയെത്തിയ അമ്മിണി മറന്നുവച്ച കോടാലി തിരക്കിയാണ് വനത്തിനുള്ളിൽ പോയത്.

Advertisement