കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

മലപ്പുറം. നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ .പോത്തുകല്‍ സ്വദേശികളായ എടകുളങ്ങര മുരളീധരൻ ,സുനീർ പത്തൂരാൻ ,ഷിജു കൊട്ടുപാറ,ഇരുപ്പുകണ്ടം ബാലകൃഷ്ണൻ എന്നിവർ ആണ് അറസ്റ്റിലായത്.ഒരു മാസം മുൻപാണ് നിലമ്പൂർ റേഞ്ചിലെ പനങ്കയം വനത്തിൽ നിന്ന് സംഘം കാട്ട് പോത്തിനെ വേട്ടയാടിയത്.തുടർന്ന് നിലമ്പൂരിലെ വിവിധ ഇടങ്ങളിൽ നിന്ന് ഇന്നലെ രാത്രിയോടെ പ്രതികളെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാൻ ഉണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

Advertisement