കുറവൻകുഴിയിൽ പെരുമ്പാമ്പിനെ പിടികൂടി

പുല്ലാട്. കുറവൻകുഴിയിൽ പെരുമ്പാമ്പിനെ പിടികൂടി
കുറവൻ കുഴിയിലെ വലിയതോട്ടിൽ നിന്നാണ് രാത്രിയിൽ പെരുമ്പാമ്പ് പിടിയിലായത്.
റോഡിലൂടെ നടന്നു പോയവർ തോട്ടിൽ അനക്കം കേട്ട് നോക്കിയപ്പോഴാണ് ഇര പിടികാനായി ശ്രമിക്കുന്ന പെരുമ്പാമ്പിനെ കാണുന്നത്. ഉടൻ തന്നെ ഉണ്ണി, രാഹുൽ, റോയി എന്നിവർ ചാടിയിറങ്ങി പാമ്പിനെ പിടികൂടുകയായിരുന്നു.വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ചാക്കിലാക്കി സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശിച്ചു.
പിന്നീട് റാന്നിയിൽ നിന്ന് റാപിഡ് റെസ്പോൺസ് ടീം എത്തി ഉൾവനത്തിൽ തുറന്നു വിടാൻ കൊണ്ടുപോയി

Advertisement