കാലടി ചെങ്ങലിൽ മലമ്പാമ്പിനെ പിടികൂടി

എറണാകുളം. കാലടി ചെങ്ങലിൽ മലമ്പാമ്പിനെ പിടികൂടി.കഴിഞ്ഞ ദിവസം രാത്രിയാണ് മലമ്പാമ്പിനെ പിടികൂടിയത്.കാലടി കാഞ്ഞൂർ പ്രധാന റോഡിൽ നിന്നും ആലുക്ക ജോസ് എന്നയാളുടെ പറമ്പിലേക്ക് കയറുന്നതിനിടെ യാത്രക്കാർ കാണുകയായിരുന്നു.പതിനഞ്ചടിയോളം നീളവും 50 കിലോയോളം തൂക്കവും ഉണ്ടായിരുന്നു.സ്നേക്ക് റസ്ക്യൂവർ ഷിജുവിനെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ പിടികൂടിയ പാമ്പിനെ കോടനാട് ഫോറസ്റ്റിന് കൈമാറി

Advertisement