രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 89 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും; ശ്രദ്ധാകേന്ദ്രമായി കേരളം

ന്യൂഡെൽഹി:
രാജ്യത്ത് 102 മണ്ഡലങ്ങളിൽ പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏപ്രിൽ 26നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളമടക്കം 13 സംസ്ഥാനങ്ങലിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുള്ള 89 ലോക്‌സഭാ മണ്ഡലങ്ങളിലാണ് അന്നേ ദിവസം വോട്ടെടുപ്പ് നടക്കുക

അസം, ബിഹാർ, ഛത്തിസ്ഗഢ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര, യുപി, പശ്ചിമ ബംഗാൾ, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുന്നത്

രണ്ടാംഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് കേരളമാണ്. കേരളത്തിലെ 20 സീറ്റുകളിലേക്കും അന്നേ ദിവസം തന്നെയാണ് വോട്ടെടുപ്പ്. അസമിൽ അഞ്ചും ബീഹാറിലെ നാലും ഛത്തിസ്ഗഢിൽ മൂന്നും കർണാടകയിൽ 14 സീറ്റുകളിലും ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും.

Advertisement