തിരുവനന്തപുരം വഴയിലയിൽ പ്രഭാത നടത്തത്തിനിറങ്ങിയവരുടെ ഇടയിലേക്ക് അയ്യപ്പഭക്തരുടെ കാർ ഇടിച്ചു കയറി; രണ്ട് മരണം

Advertisement

തിരുവനന്തപുരം:
പേരൂർക്കട വഴയിലയിൽ ശബരിമല തീർത്ഥാടകരുടെ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്.
അപകടം നടന്നയുടൻ ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരിമല തീർത്ഥാടനം കഴിഞ്ഞ് എത്തിയ അയ്യപ്പഭക്തരായിരുന്നു സഞ്ചരിച്ച വാഹനത്തിൽ. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ അഞ്ച് തീർത്ഥാടകരെയും ആശുപത്രിയിൽ പ്രവശിപ്പിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ല.

Advertisement