വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു; ബ്രിജ് ഭൂഷനെതിരായ കുറ്റപത്രം കോടതിയിൽ

ന്യൂ ഡെൽഹി : ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിനെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. വനിതാ ഗുസ്തി താരങ്ങളെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് ഡൽഹി റോസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബ്രിജ് ഭൂഷൻ സ്ഥിരം കുറ്റവാളിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവയാണ് വകുപ്പുകൾ. ജനുവരിയിലാണ് ബ്രിജ് ഭൂഷനെതിരെ പരാതിയുമായി ഗുസ്തി താരങ്ങൾ രംഗത്തുവന്നത്. താരങ്ങൾ നിരന്തരമായി പ്രതിഷേധിച്ചതോടെ കോടതി ഇടപെടലിലാണ് ബ്രിജ് ഭൂഷനെതിരെ പോലീസ് കേസെടുക്കാൻ തയ്യാറായത്.
 
Advertisement