വിവാഹത്തിനിടെ യുവതി ഹൃദയാഘാതം മൂലം മരിച്ചു; ഇളയ സഹോദരി വധുവായി

വിവാഹത്തിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബം അവൾക്ക് പകരം ഇളയ സഹോദരിയുടെ വിവാഹം നടത്തി. ചടങ്ങ് കഴിയുന്നതുവരെ ചേച്ചിയു​ടെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയായിരുന്നു. ഗുജറാത്തിലെ സുഭാഷ്‌നഗർ ഏരിയയിലെ ഭാവ്‌നഗറിലെ വിവാഹ ചടങ്ങുകൾക്കിടയിലാണ് സംഭവം.

ചടങ്ങുകൾ നടത്തുന്നതിനിടെ യുവതിക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ്, അവളുടെ സഹോദരിയെ വരന് വിവാഹം കഴിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. ചടങ്ങ് കഴിയുന്നതുവരെ വധുവിന്റെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Advertisement