ഒരു മര്യാദയൊക്കെ വേണ്ടെടേ,എമ്പുരാന്‍റെ കഥാ സൂചനയുമായി ബൈജു സന്തോഷ്

Advertisement

മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്ബുരാന്റെ വരവു കാത്തിരിക്കയാണ് ആരാധകര്‍.
വമ്ബന്‍ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്. ചിത്രത്തേക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.എന്നാലും എമ്പുരാന്റെ കഥ രീതിയൊക്കെ രഹസ്യമാണ്.

ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കി് എമ്ബുരാനേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. എമ്ബുരാന്‍ വേറെ ലെവല്‍ പടമാണ് എന്നാണ് താരം പറയുന്നത്.

ബൂമറാങ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് എമ്ബുരാനേക്കുറിച്ച് ചോദ്യം എത്തിയത്. ”എന്നെ നാലു ദിവസം മുന്‍പ് പൃഥ്വിരാജ് വിളിച്ചിരുന്നു. പുള്ളി ഗുജറാത്തില്‍ ലൊക്കേഷന്‍ കാണാന്‍ പോയതാണെന്ന് പറഞ്ഞു. ആദ്യ ഭാഗം പോലെ ആകില്ല എമ്ബുരാന്‍. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിങ് ഉണ്ട്. വേറൊരു ലെവല്‍ പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം.”- ബൈജു പറഞ്ഞു.

എമ്ബുരാനില്‍ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന ചോദിച്ചപ്പോള്‍ ബൈജു പറഞ്ഞത് ഇങ്ങനെ; ”ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും, കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗെസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ.”

മോഹന്‍ലാലിന്റെ എതിര്‍ ചേരിയിലുള്ള മുരുകന്‍ എന്ന രാഷ്ട്രീയക്കാരനായാണ് ബൈജു എത്തിയത്. അവസാന ഭാഗത്തെ താരത്തിന്റെ ”ഒരു മര്യാദയൊക്കെ വേണ്ടെടേ” എന്ന ഡയലോഗ് വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷിയുടെ ജീവിതമാകും എമ്ബുരാനില്‍ കാണിക്കുക എന്നാണ് സൂചന.

Advertisement