ഇടതുമുന്നണി സ്ഥാനാർത്ഥി വി വസീഫിനെ മുസ്ലിം ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി

മലപ്പുറം. മഞ്ചേരി നെല്ലിക്കുത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വി വസീഫിനെ മുസ്ലിം ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. നെല്ലിക്കുത്ത് ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ സന്ദർശനം നടത്തുന്നതിനിടെ വസീഫിനെ ലീഗ് പ്രവർത്തകർ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തായാണ് പരാതി.

തന്നെ കയ്യേറ്റം ചെയ്ത മുസ്ലീം ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വസീഫ് ബൂത്തിന് മുന്നിൽ പ്രതിഷേധിച്ചു. ഒരു മുസ്ലീം ലീഗ് പ്രവർത്തനെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അതേസമയം വരി നിൽക്കുന്ന വോട്ടർമാരോട് വസീഫ് വോട്ട് അഭ്യർത്ഥിച്ചപ്പോൾ അത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നു ലീഗ് നേതാക്കൾ അറിയിച്ചു

Advertisement