നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു

വടക്കാഞ്ചേരി:
നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം. ഇരുവരും കുറേക്കാലമായി പ്രണയത്തിലായിരുന്നു. താരവിവാഹത്തിന്റെ കല്യാക്കുറി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിൽ അപർണയും ദീപകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ ആണ് അപർണയുടെ ആദ്യ ചിത്രം. ബീസ്റ്റിലൂടെ തമിഴിലും അരങ്ങേറി. സൂപ്പർ ഹിറ്റ് ചിത്രമായ ഡാഡയിൽ നായികയായിരുന്നു അപർണ

മലർവാടി ആർട്‌സ് ക്ലബ്ബിലൂടെയാണ് ദീപക് സിനിമയിലെത്തുന്നത്. കുഞ്ഞിരാമായണം, തിര, രക്ഷാധികാരി ബൈജു ഒപ്പ്, മഞ്ഞുമ്മൽ ബോയ്‌സ് അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement