ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Advertisement

പരവൂര്‍: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി മരിച്ചു. കലയ്ക്കോട് പത്മവിലാസത്തില്‍ ശ്രീകുമാറിന്റെയും സുനിതയുടെയും മകന്‍ വിശ്വേശ്വരന്‍ (20) ആണ് മരിച്ചത്. പരവൂര്‍-കാപ്പില്‍ റോഡില്‍ പരവൂര്‍ ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. കാപ്പില്‍ ഭാഗത്ത് നിന്ന് പരവൂര്‍ ഭാഗത്തേക്ക് ഒരേ ദിശയില്‍ വന്ന ബുള്ളറ്റും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിശ്വേശ്വരന്‍ ഇന്നലെ രാവിലെ 10-ഓടെ മരിക്കുകയായിരുന്നു. പരവൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ടം നടത്തി. ബുള്ളറ്റ് യാത്രക്കാരന്‍ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Advertisement