നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളില്‍ നിന്നും കാല്‍ വഴുതി വീണ പ്രവാസി മരിച്ചു

ഇരവിപുരം: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും കാല്‍ വഴുതി വീണ പ്രവാസി മരിച്ചു. കൊല്ലൂര്‍വിള അറഫാനഗര്‍-16 ഫാത്തിമാ വിഹാറില്‍ പ്രവാസിയായ ഇ. നാസറുദ്ദീന്‍ (55) ആണ് മരിച്ചത്. പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് തിങ്കളാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തിയ ഇയാള്‍ വീടിന് തൊട്ടടുത്തുള്ള പുരയിടത്തിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും ശബ്ദം കേള്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കാനായി കയറവെ ഇരുട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം പ്രവാസിയും അറഫാനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. ഭാര്യ: ലുബീന. മക്കള്‍: ഫാത്തിമ, അജ്മല്‍. മരുമകന്‍: ഷെബിന്‍ (സ്ലീക് ഫുഡ് വെയര്‍ കൊട്ടിയം).

Advertisement