ബാറിലെ ബൗൺസർമാർ തൻറെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി

ന്യൂഡൽഹി: ബാറിലെ ബൗൺസർമാർ തൻറെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി. ദക്ഷിണ ഡൽഹിയിലെ ബാറിൽ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ബൗൺസർമാർ മർദ്ദിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.

യുവതിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു. ഡല്ഹിയിലെ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട് 1 ലെ കോഡ് എന്ന ബാറിലാണ് സംഭവം ഉണ്ടായത്.

ബാറിൽ പ്രവേശിക്കുന്നതിന് ചൊല്ലി തർക്കമുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബൗൺസർമാർ അക്രമാസക്തരാവുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.

സംഭവങ്ങളിൽ വിശദപരിശോധനയിൽ ബാറിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ബാറിലെ ബൗൺസർമാർ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവർക്ക് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.

2019-ൽ ഇതേ ബാറിൽ തന്നെ പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചതിന് ബാർ ഉടയ്ക്കും മകനുമെതിരെ കേസ് എടുത്തിട്ടുണ്ടായിരുന്നു.

Advertisement