ഗൂഗിൾ മാപ്പ് ചതിച്ചു:മാലിന്യം ശേഖരിക്കാൻ കുന്നത്തൂരിലെത്തിയ ലോറി പാടവരമ്പിൽ കുടുങ്ങി

Advertisement

കുന്നത്തൂർ: ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടു പോകാനെത്തിയ ലോറി വയലിലേക്ക് പോകുന്ന കാട് പിടിച്ച് കിടക്കുന്ന ഇടവഴിയിൽ കുടുങ്ങി.വാഹനത്തിന്റെ ഒരു ഭാഗം പാടത്തേക്ക് ചരിഞ്ഞെങ്കിലും ഭാഗ്യം കൊണ്ട് മറിഞ്ഞില്ല.

ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവർ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം. കൊല്ലത്ത് നിന്ന് കുന്നത്തൂർ ഐവിള ഭാഗത്തെ സംഭരണ കേന്ദ്രത്തിൽ എത്തിയതായിരുന്നു ലോറി.ആറ്റുകടവ് – ചീക്കൽക്കടവ് റൂട്ടിൽ കുന്നത്തൂർ തോട്ടത്തുംമുറി കളത്തൂർ ഭാഗത്ത് ശനിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്.കുന്നത്തൂർ പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഐവിള ഭാഗത്താണ് സൂക്ഷിക്കുന്നത്.ഈ മാലിന്യം കൊണ്ടുപോകാനാണ് ലോറി എത്തിയത്.പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി ഉപയോഗിച്ച് ലോറി മാറ്റുകയായിരുന്നു.

Advertisement