ബാറിലെ തര്‍ക്കം: സഹോദരങ്ങള്‍ അറസ്റ്റില്‍

കൊല്ലം: യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ പോലീസ് പിടിയിലായി. കാരികുഴി വയലില്‍ പുത്തന്‍ വീട്ടില്‍ ജിത്തു (27), അനന്തു (24) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10-ഓടെ ഇരവിപുരത്തുള്ള ബാറില്‍ വച്ച് ഇരവിപുരം സ്വദേശിയായ മഹേഷും പ്രതികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജിത്തു മഹേഷിനെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും നിലത്ത് വീണ മഹേഷിനെ അനന്തു ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഇത് തടയാന്‍ ശ്രമിച്ച മഹേഷിന്റെ ബന്ധുവായ ശ്യാംകുമാറിനെയും പ്രതികള്‍ മര്‍ദ്ദിച്ചു. ശ്യാംകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ജയേഷ്, സിപിഒ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement