‘മാറാട് കൂട്ടക്കൊല സൃഷ്ടിച്ച ഭയത്തെ അകറ്റാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല’

Advertisement

ശാസ്താംകോട്ട – രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന മാറാട് കൂട്ടക്കൊല സൃഷ്ടിച്ച ഭയത്തെ അകറ്റാൻ മാറിമാറി കേരളം ഭരിച്ച സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്ന് കേരള സർവകലാശാലാ സെനറ്റ് അംഗം പി എസ് ഗോപകുമാർ പറഞ്ഞു. ഹിന്ദു ഐക്യവേദി കുന്നത്തൂർ താലൂക്ക് സമിതി നേതൃത്വത്തിൽ നെടിയവിളയിൽ സംഘടിപ്പിച്ച, മാറാട് കലാപത്തിൽ കൊല ചെയ്യപ്പെട്ട ബലിദാനികളുടെ അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരതയെ ഇല്ലാതാക്കാനോ തളളിപ്പറയാനോ ഇരുമുന്നണികൾക്കും കഴിയുന്നില്ല. സംഘടിത വോട്ടുകൾക്ക് വേണ്ടി ഭീകരവാദത്തെ വെള്ളപൂശാനും ലഘൂകരിക്കാനും ഇടത് – വലത് മുന്നണികൾ മത്സരിക്കുകയാണ്. പി എസ് ഗോപകുമാർ പറഞ്ഞു.
ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി വിജയേന്ദ്രൻ പിള്ള അധ്യക്ഷനായിരുന്നു. താലൂക്ക് ഭാരവാഹികളായ ഡി എസ് കുറുപ്പ്, രഘു, രാധാകൃഷ്ണപിള്ള, രാജൻ ഷൈൻസ്, ധനപാലൻ, ബാബുക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനില, അനീഷ, മീനു, പ്രിയങ്ക, ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷിജു, അശോകൻ പെരുനിലത്ത്, ബിജു, രവീന്ദ്രൻ പിള്ള മുതലയവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ജെ ജയകുമാർ സ്വാഗതവും പി കെ ധർമ്മരാജൻ പിള്ള നന്ദിയും പറഞ്ഞു. രാവിലെ പതാരത്തും അനുസ്മരണ ചടങ്ങ് നടന്നു.

Advertisement