അംഗീകൃത ബാറുകളുടെ ഉളളില്‍ നിന്ന് മദ്യപിച്ച്‌ ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലായെന്ന മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പുലിവാലായി

‘അംഗീകൃത ബാറുകളുടെ ഉളളില്‍ നിന്നോ അവയുടെ അധികാര പരിധിയില്‍ നിന്നോ മദ്യപിച്ച്‌ ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലായെന്ന മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് വിവാദമായി.
മദ്യപിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന ബാർ ഉടമകളുടെ പരാതിയിൽ ഇറക്കിയ പ്രത്യേക സർക്കുലറിൽ ആണ് പോലീസ് മേധാവി വിവാദത്തിലായത്. ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ബാർ ഉടമകളുടെ പരാതി. ഈ പരാതിയിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ, ഡിവൈഎസ്പിമാർക്കും എസ് എച്ച് ഒമാർക്കും നൽകിയ സർക്കുലറാണ് വിവാദമായത്.
അബദ്ധം മനസിലായതോടെ ഈ സർക്കുലർ റദ്ദാക്കി. വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് സർക്കുലർ റദ്ദാക്കിയതെന്നും മലപ്പുറം എസ് പി ശശിധരൻ അറിയിച്ചു.

Advertisement