കുണ്ടറയിൽ ബാറിലെ അക്കൗണ്ടന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുണ്ടറ: ബാറിലെ അക്കൗണ്ടന്റിനെ ബാറിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രി മുക്കിലെ ബാറിലെ ജീവനക്കാരൻ വെള്ളിമൺ അന്ന ഡെയ്ൽ ജോർജ് (37) ആണ് മരിച്ചത്. ജോർജിന് താമസിക്കാൻ നൽകിയിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്. ജോർജിനെ കാണാതിരുന്നതിനെത്തുടർന്ന് മറ്റൊരു ജീവനക്കാരൻ മുറിയിലെത്തി നോക്കിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്. കുടുബ പ്രശ്നങ്ങളെത്തുടർന്ന് രണ്ട് ദിവസം മുൻപ് ഇയാൾ സ്ഥലംവിട്ട് പോയിരുന്നു. ഇതേത്തുടർന്ന് ഭാര്യ ഷൈനി കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. കന്യാകുമാരിയിൽ പോയ ജോർജ് അടുത്തദിവസം വീട്ടിൽ മടങ്ങിയെത്തുകയും ചെയ്തു. വീണ്ടും ജോലിക്കുപോയിത്തുടങ്ങിയ ജോർജിനെ ബുധൻ രാവിലെ 8.30 നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടറ പോലീസ് കേസെടുത്തു. ഭാര്യ ഷൈനി എഴുകോൺ പഞ്ചായത്ത് ജീവനക്കാരിയാണ്. മകൾ അന്ന.

Advertisement