സാക്ഷരതയിൽ നൂറ് ശതമാനം കൈവരിച്ച കേരളത്തിന് വിദ്യാഭ്യാസത്തിൽ ആ പുരോ​ഗതി കൈവരിച്ചെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി

സാക്ഷരതയിൽ നൂറ് ശതമാനം കൈവരിച്ച കേരളത്തിന് വിദ്യാഭ്യാസത്തിൽ ആ പുരോ​ഗതി കൈവരിച്ചെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സാക്ഷരതയിൽ നൂറ് ശതമാനം കൈവരിച്ച കേരളം വിദ്യാഭ്യാസത്തിൽ ആ പുരോഗതി കൈവരിച്ചതായി പറയാൻ ആകില്ലെന്ന് സുപ്രീം കോടതി.

കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചതിൽ ദിന പത്രങ്ങളുടെ പങ്ക് വലുതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ അബ്ദുൽ നസീർ, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവർ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഈ നിരീക്ഷണം നടത്തിയത്.

കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ദിനപത്രങ്ങളും, വാരികകളും പ്രസിദ്ധീകരിക്കുന്നത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പരാമർശം.

ബീഡി ഫാക്ടറികളിൽ ബീഡി തെറിക്കുന്നതിന്നതിന് ഒപ്പം തൊഴിലാളികൾ പത്രം വായിക്കുന്ന സംസ്ഥാനം ആണ് കേരളമെന്നും കോടതി പറഞ്ഞു.

കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ടിവി ചാനലുകൾ പ്രവർത്തിക്കുന്നത് എന്നും ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടിയപ്പോൾ ടിവി ചാനലുകൾ സാക്ഷരതയിൽ കൈവരിച്ച നേട്ടം കൊല്ലുകയാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

അധ്യാപകരുടെ നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷ പാസാക്കുന്നതിന് പൊതു വിഭാഗത്തിൽ പെട്ടവർക്കും, സംവരണ വിഭാഗത്തിൽ പെട്ടവർക്കും വ്യത്യസ്ത മാർക്ക് നിശ്ചയിച്ചതിന് എതിരായി എൻഎസ്എസ് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Advertisement

1 COMMENT

  1. നൂറു ശതമാനം ശരിയാണ്. അക്ഷരം കൂട്ടി വായിച്ചാൽ സാക്ഷരത ആയി. വായിച്ച അക്ഷരങ്ങളുടെ അർഥം അറിയില്ലങ്കിൽ അതിന് അറിവില്ലായ്മ എന്ന് പറയും. അഹങ്കാരികളുടെ നാടാണ് കേരളം.

Comments are closed.