വിവാഹ ദിനം വരൻറെ അഞ്ച് മണിക്കൂറോളം നീണ്ട നാടകം; തെന്നിവീണെന്ന് പറഞ്ഞ് ആശുപത്രിയിൽ, ഒടുവിൽ…

വിവാഹ ദിനം വരൻറെ അഞ്ച് മണിക്കൂറോളം നീണ്ട നാടകം; തെന്നിവീണെന്ന് പറഞ്ഞ് ആശുപത്രിയിൽ, ഒടുവിൽ…

ഹൈദരാബാദ്: വിവാഹം മുടക്കാൻ കുളിമുറിയിൽ തെന്നി വീണതായി അഭിനയിച്ച വരൻ ഒടുവിൽ കുടുങ്ങി. തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് സംഭവം. ഓഗസ്റ്റ് 21നാണ് യുഎസിൽ സോഫ്റ്റ്‍വെയർ എഞ്ചിനിയറായി ജോലി ചെയ്യുന്ന അന്വേഷ് എന്ന് യുവാവിൻറെ വിവാഹം നിശ്ചയിച്ചിരുന്നത്. ജഗ്തിയാൽ ജില്ലയിൽ നിന്നുള്ള ഒരു യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചോടെ ഒരാഴ്ചക്കുള്ളിൽ വിവാഹിതനാകണമെന്ന് വീട്ടുകാരോട് പറഞ്ഞത് യുവാവ് തന്നെയായിരുന്നു.

തുടർന്ന് അതേ ജില്ലയിലെ ഒരു ഹാളിൽ തന്നെ ചടങ്ങുകൾ നടത്താൻ വധുവിന്റെയും വരന്റെയും കുടുംബത്തിലെ മുതിർന്നവർ തീരുമാനിച്ചു. കൂടാതെ, അന്വേഷിന് 25 ലക്ഷം രൂപ സ്ത്രീധനമായി നൽകാമെന്നും വധുവിൻറെ വീട്ടുകാർ അറിയിച്ചു. ധാരണ പ്രകാരം വിവാഹ നിശ്ചയത്തിന് 15 ലക്ഷം രൂപ നൽകുകയും ചെയ്തു. വിവാഹ ദിനം ബാക്കി 10 ലക്ഷം രൂപ നൽകാമെന്നാണ് വധുവിൻറെ വീട്ടുകാർ പറഞ്ഞത്. പക്ഷേ, വിവാഹ ദിനം ഇത്രയും കുഴപ്പങ്ങൾ ആരും പ്രതീക്ഷിച്ചില്ല.

രാവിലെ കുളിമുറിയിൽ തെന്നി വീണെന്ന് പറഞ്ഞ് അന്വേഷ് ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആശങ്കയിലായ ബന്ധുക്കൾ ഉടൻ തന്നെ അന്വേഷിനെ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ ശുശ്രൂഷകൾ നൽകുകയും ചെയ്തു. എന്നാൽ, തനിക്ക് തീരെ വയ്യെന്നാണ് അന്വേഷ് പറഞ്ഞുകൊണ്ടേയിരുന്നത്. ഇതോടെ മറ്റൊരു ആശുപത്രിയിലെ ഡോക്ടമാർ പരിശോധിച്ചു. പക്ഷേ, അപ്പോഴും യുവാവിന് ഒരു പ്രശ്നങ്ങളുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും കണ്ടെത്തി.

വധുവിന്റെ വീട്ടുകാർ വരനോട് സത്യം പറയാൻ നിർബന്ധിക്കുന്നത് വരെ ഈ നാടകം തുടർന്നു. ഒടുവിൽ അഞ്ച് മണിക്കൂറിന് ശേഷമാണ് യുവാവ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. വിവാഹം കഴിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നാണ് യുവാവ് സമ്മതിക്കുകയായിരുന്നു. ഇതോടെ വധുവിൻറെ ബന്ധുക്കൾ യുവാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ ഇടപെടൽ മൂലം വഴക്ക് ഒഴിവായി.

Advertisement