ചെറുതോണി: പനിക്ക് ചികിത്സതേടിയെത്തിയ പത്താം ക്ലാസുകാരി ഗർഭിണിയെന്ന് പരിശോധനാഫലം. സംഭവത്തിൽ അയൽവാസി അറസ്റ്റിൽ.

ഹൈറേഞ്ചിലെ ഒരു പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയാണ് പീഡനത്തിലൂടെ ഗർഭിണിയായത്.

പെൺകുട്ടിക്ക് പനി വന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞത്. കുട്ടി സ്ഥിരമായി സ്‌കൂളിൽ വരാതിരുന്നതിനെത്തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടിയുടെ വീട്ടിൽ അന്വേഷിച്ചിരുന്നു.

ഇതിനിടെയാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. സ്‌കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ സെന്റർ, പോലീസ് എന്നിവടങ്ങളിൽ വിവരമറിയിച്ചു.

തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോക്‌സോ ചുമത്തി അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അയൽവാസിയുമായി പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്.