കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ വിനോസഞ്ചാരമേഖലയില്‍ വന്‍ കുതിച്ച് ചാട്ടം


ശ്രീനഗര്‍: കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതോടെ കശ്മീര്‍ താഴ് വരയില്‍ രണ്ട് വര്‍ഷമായി വിനോദസഞ്ചാരമേഖല പിന്നാക്കമായിരുന്നു. എന്നാല്‍ 2021 ജനുവരി മുതല്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി.

ഗുല്‍മാര്‍ഗില്‍ ഖേലോ ഇന്ത്യ ഗെയിംസ് സംഘടിപ്പിച്ചതോടെയാണ് മാന്ദ്യത്തിലായ വിനോദസഞ്ചാരമേഖലയ്ക്ക് വീണ്ടും ഉണര്‍വുണ്ടായത്. ഇതിന് പുറമെ മുന്‍പില്ലാത്ത വിധമുണ്ടായ മഞ്ഞു വീഴ്ചയും നിരവധി ബോളിവുഡ് സിനിമാ കമ്പനികള്‍ ഷൂട്ടിംഗിനായി ഇങ്ങോട്ടെത്തിയതും വിനോദസഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടായി.

370 വകുപ്പ് എടുത്ത് കളഞ്ഞതും താഴ് വരയിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വുണ്ടാക്കി. രാജ്യാന്തര വിനോദസഞ്ചാര മേഖലകളില്‍ വിലക്ക് വന്നതോടെ ആഭ്യന്തര വിനോദസഞ്ചാര മേഖലയെ ആളുകള്‍ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതും കശ്മിരിന് ഉണര്‍വുണ്ടാക്കി. ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും പ്രിയമേറിയ അവധിക്കാല ഉല്ലാസ കേന്ദ്രമാണ് കശ്മീര്‍. പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ സുരക്ഷയില്‍ വലിയ പ്രശ്‌നമില്ലെന്ന് വന്നതും സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നുണ്ട്.
ഇക്കൊല്ലം ആദ്യ അഞ്ച് മാസം കൊണ്ട് ഇവിടേക്ക് ആറ് ലക്ഷം സഞ്ചാരികളാണ് എത്തിയത്. കാല്‍നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയേറെ സഞ്ചാരികള്‍ ഇങ്ങോട്ട് എത്തുന്നത്. ശ്രീനഗറിലേക്ക് പ്രതിദിനം 68 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ ആഭ്യന്തര സര്‍വീസുകളും നിറച്ച് ആളുമായാണ് എത്തുന്നത്.

വിനോദസഞ്ചാര വ്യവസായ മേഖല വര്‍ഷങ്ങള്‍ നീണ്ട ഇടിവിന് ശേഷം ഉണര്‍വിലാണ്. ഹോട്ടലുകളും ഹൗസ് ബോട്ടുകളും നിരക്കുകളില്‍ തെല്ല് വര്‍ദ്ധന വരുത്തിയിട്ടുണ്ട്.

ട്രാവല്‍ ഏജന്‍സികളിലും കരകൗശല രംഗത്തും കുതിരസവാരിക്കാരും തുടങ്ങി ഇവിടെയുള്ളവരെല്ലാം തന്നെ തങ്ങള്‍ തൊഴില്‍ ലഭിക്കുന്നതില്‍ അതീവ സന്തോഷത്തിലാണ്. തൊഴിലില്ലാത്ത പഴയ കാലത്തേക്ക് മടങ്ങാന്‍ അവര്‍ തെല്ലും ഇഷ്ടപ്പെടുന്നില്ല. ഇവര്‍ ഒരു പുതുജീവിതം കണ്ടെത്തിയിരിക്കുന്നു.

ചില പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടെങ്കിലും താഴ് വരയിലെ ഏറ്റവും വലിയ ഹിന്ദു തീര്‍ത്ഥാടനമായ അമര്‍നാഥ് യാത്രയും വളരെ നന്നായി നടന്നു. നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെ ആയിരുന്നു ഇത്. തങ്ങളുടെ ദൈനംദിന ആവശ്യത്തെക്കുറിച്ച് മാത്രമാണ് ഇവര്‍ ആശങ്കപ്പെടുന്നത്.

370 വകുപ്പ് നിലനിന്നിരുന്നതിനാല്‍ ഇവിടെ ാെരു സുരക്ഷിത മേഖലയല്ലെന്നൊരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചതോടെ ഇതിനൊരു മാറ്റമുണ്ടായി എന്നും ചൂണ്ടിക്കാട്ടുന്നു. ഇതോടെ ധാരാളമാളുകള്‍ ഇങ്ങോട്ടേക്ക് എത്തിത്തുടങ്ങി.

Advertisement