ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ കേരളത്തിലെ ഈ ബീച്ച്

ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ കേരളത്തിലെ ഒരു ബീച്ചും സ്ഥാനം പിടിച്ചു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ് മുതല്‍ ആസ്‌ട്രേലിയന്‍ തീരം വരെ ഉള്‍പ്പെടുന്ന പട്ടികയാണ് ലോണ്‍ലി പ്ലാനറ്റിന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

തായ്ലന്‍ഡിലെ ഈന്തപ്പനകള്‍ നിറഞ്ഞ തീരങ്ങളും വെയില്‍സിലെ കാറ്റുള്ള ബീച്ചുകളും ജപ്പാന്റെ പുറം ദ്വീപുകളിലെ ആളൊഴിഞ്ഞ കടല്‍ത്തീരങ്ങളുമെല്ലാം ലോണ്‍ലി പ്ലാനറ്റിന്റെ പുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ചെറുതും ചൂടുള്ളതുമായ പ്രകൃതിദത്ത കുളങ്ങളാല്‍ സമ്ബന്നമായ മിഡില്‍ ഈസ്റ്റിലേക്കുള്ള എന്‍ട്രിയാണ് യെമനിലെ ഖലന്‍സിയ ബീച്ചെന്ന് പുസ്തകം പറയുന്നു.

പനാമയിലെ റെഡ് ഫ്രോഗ് ബീച്ചും ഫിജിയിലെ ബ്ലൂ ലഗൂണ്‍ ബീച്ചും പട്ടികയില്‍ ഇടംപിടിച്ച സ്ഥലങ്ങളാണ്. ആഫ്രിക്കയില്‍ പര്‍വത പശ്ചാത്തലത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രശസ്തമായ പാര്‍ട്ടി ഡെസ്റ്റിനേഷനായ കേപ് ടൗണിലെ ക്യാമ്ബ്‌സ് ബേ ബീച്ച് പോലുള്ളവ ആകര്‍ഷകമാണ്. ഏഷ്യയില്‍ നിന്ന്, ഫിലിപ്പീന്‍സിലെ അമ്ബരപ്പിക്കുന്ന മാരെമെഗ്മെഗ് ബീച്ചുമുണ്ട്. കേരളത്തില്‍ നിന്ന് വര്‍ക്കലയിലെ പാപനാശം ബീച്ചാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇന്ത്യയില്‍ നിന്ന് പാപനാശം ബീച്ചിനുപുറെമ ആന്‍ഡമാന്‍ ദ്വീപിലെ രാധാനഗര്‍ സ്വരാജ് ദീപ് ബീച്ചും ഗോവയിലെ പാലോലം ബീച്ചും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Advertisement