വർക്കലയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി വൈശാഖാണ്(36) മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.25നായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊച്ചുവേളി-യശ്വന്ത്പൂർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്

പാളം മുറിച്ച് കടക്കുന്നതിനിടെയാകാം അപകടമെന്നാണ് പോലീസ് നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Advertisement