രാജ്യസഭയിൽ ഇന്ന് ബഡ്ജറ്റ് ചർച്ച ആരംഭിക്കും

ന്യൂഡെല്‍ഹി. രാജ്യസഭയിൽ ഇന്ന് ബഡ്ജറ്റ് ചർച്ച ആരംഭിക്കും. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റിനെ അധികരിച്ചുള്ള ചർച്ചയായിരിക്കും സഭയിൽ നടക്കുക. ലോക്സഭ ഇന്ന് പട്ടികജാതി വർഗ്ഗ ഭേദഗതി ബില്ലുകൾ പരിഗണിക്കും. ജലമലിനീകരണ നിയന്ത്രണ ഭേദഗതി ബില്ലും ഇന്ന് ലോക സഭയുടെ അജണ്ടയിലുണ്ട്. അതേസമയം പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ അംഗങ്ങൾ സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടും. ഡൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്നത്.

Advertisement