തൊഴിലാളികളുടെ വോട്ട് ലഭിച്ചാലെ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയൂ , ആർ ചന്ദ്രശേഖരൻ

ആലപ്പുഴ .പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ട് ഐഎൻടിസിയു.
ആലപ്പുഴയിൽ പരിഗണിക്കണമെന്നാണ് ആവശ്യം. തൊഴിലാളികളുടെ വോട്ട് ലഭിച്ചാലെ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയൂ എന്ന് ഐഎൻടിസിയു സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിസിയുവിന്
ആവശ്യമായ പരിഗണന ലഭിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടി കൂടുതൽ പരിഗണന നൽകുന്നത് ട്രേഡ് യൂണിയൻ നേതാക്കൾക്കാണെന്നും ആർ ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.

Advertisement