ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐഎന്‍ ടിയുസിക്ക് ഒരു സീറ്റ് വേണം, ആര്‍ ചന്ദ്രശേഖരന്‍

കൊല്ലം.ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐഎന്‍ ടിയുസിക്ക് ഒരു സീറ്റ് നൽകണമെന്നും ഇല്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്നും കോൺഗ്രസ്സിന് മുന്നറിയിപ്പ് നൽകി ആര്‍ ചന്ദ്രശേഖരൻ. ആലപ്പുഴ സീറ്റിൽ കെസി വേണുഗോപാൽ മൽസരിക്കുന്നില്ലെങ്കിൽ അത് ഐഎന്‍ടിയുസി ക്ക് നൽകണം എന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് സീറ്റ് നൽകുന്നതിലും വിമർശനമുയർന്നു. കോൺഗ്രസ്സ് തൊഴിലാളികളെ മറന്നു പോകുന്നു എന്നും ഐഎന്‍ടിയുസി പ്രസ്ഥാനത്തെ കൂടെ നിർത്തുന്ന നിലപാട് പാർട്ടിക്ക് ഇല്ലെന്നും ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി. സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതൃത്വത്തിന് ഐഎന്‍ടിയുസി കത്തയചിട്ടുണ്ട്.

Advertisement