അടൂര്‍ പ്രകാശിന് കാശിറക്കിയോ, ബിജു രമേശിനെതിരെ ആക്ഷേപം,സംഘര്‍ഷം

ആറ്റിങ്ങൽ. മണ്ഡലത്തിൽ ചർച്ചയായി വോട്ടിന് പണം ആരോപണം. വ്യവസായി ബിജു രമേശിനെ വോട്ടിന് പണം നൽകിയെന്ന് ആരോപിച്ച് ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അരുവിക്കര പ്രദേശത്ത് തടഞ്ഞു വച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശിന്റെ അടുത്ത ബന്ധുവായ ബിജു രമേശ് മണ്ഡലത്തിൽ ഉടനീളം പണം വിതരണം ചെയ്യുന്നു എന്നാണ് ആരോപണം. എന്നാൽ കാറിൽ നിന്ന് പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പരാജയഭീതിയിൽ നിന്ന് എൽഡിഎഫ് ഉയർത്തുന്ന ആരോപണമാണ് ഇതെന്നാണ് യു.ഡി.എഫിൻ്റെ വാദം

Advertisement