പ്രേമചന്ദ്രൻ്റെ ചിഹ്നം ചെറുതായി ഇവിഎം കമ്മീഷനിംങ് മുടങ്ങി

കൊല്ലം . ചിഹ്നം ചെറുതാക്കി എന്ന ആരോപണത്തിൽ കൊല്ലം ലോക്‌സഭാ നിയോജക മണ്ഡലം ഇവിഎം കമ്മീഷനിംങ് തടസപ്പെട്ടു. ബി ജെ പി സ്ഥാനാർത്ഥിയുടെ ചിഹ്നത്തെ അപേക്ഷിച്ച് വളരെ ചെറുതായാണ്  യുഡി എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ്റെ ബാലറ്റിൽ ചിഹ്നം അച്ചടിച്ച തെന്നാണ് യു ഡി എഫ് ആരോപണം.

ഒന്നാമത് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിൻ്റെ താമര ചിഹ്നവും മൂന്നാമത് എം മുകേഷിൻ്റെ അരിവാൾ ചുറ്റിക നക്ഷത്രവും ബോൾഡ് ആണ് അതിനാൽ വ്യക്തവുമാണ്. പ്രേമചന്ദ്രന്റെ മൺവെട്ടി മൺകോരി  കാണാൻ ബുദ്ധിമുട്ടുന്നത് കൂടാതെ തെറ്റായി ധരിക്കാനും സാധ്യത ഏറെയാണ്. അപരന്മാരുടെ സാന്നിധ്യവും വോട്ടർമാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ആക്ഷേപമൂയർന്നു.

നേരത്തേ ഇതിൻ്റെ മോഡൽ എല്ലാ സ്ഥാനാർത്ഥി കളെയും കാണിച്ചിരുന്നു എന്ന് ആണ ഉദ്യോഗസ്ഥ വാദം.

തർക്കത്തെ തുടർന്ന പ്രശ്നം ചർച്ചക്കു വച്ചെങ്കിലും പരിഹാരമായില്ല. ഇനി വേറേ ബാലറ്റ് അച്ചടിക്കേണ്ടിവരും

Advertisement