കള്ളപ്പണം വെളുപ്പിക്കൽ , നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും  സ്വത്ത് ഇഡി കണ്ടുകെട്ടി

മുംബൈ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.


ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവര-ജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്.

പുനെയിലെ രാജ് കുന്ദ്രയുടെ  ബംഗ്ലാവും  ഓഹരികളും പിടിച്ചെടുത്ത സ്വത്തുവകകളിൽ ഉൾപ്പെടുന്നുവെന്ന് ഇഡിയുടെ എക്സ് പോസ്റ്റ്.

ബിറ്റ്കോയിൻ സാന്പത്തികത്തട്ടിപ്പിലൂടെ 6,600 കോടി സമാഹരിച്ചകേസിലാണ് ഇ ഡി നടപടി

നടപടി,കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം.

Advertisement