മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ  ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി അടക്കം നാല് പേർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം . സി.എം ആർ എൽ കമ്പനി ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു എന്നിവരാണ് ഹാജരായത്. ഇ ഡി സമൻസിലെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് എംഡി  ശശിധരൻ കർത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും കേസിൽ ഇടപെടാൻ കഴിയില്ല എന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. വീണാ വിജയൻറെ സോഫ്റ്റ്‌വെയർ കമ്പനിയായ എക്സാലോജിക്കുമായുള്ള
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്ന് സി.എം ആർ എൽ ഉദ്യോഗസ്ഥർക്ക് ഇ.ഡി. നേരത്തെ നിർദ്ദേശം നൽകിയിരുന്നു എങ്കിലും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല.വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജികിന് ചെയ്യാത്ത സേവനത്തിന്റെ പേരിൽ സി എം ആർ എൽ ഒരു കോടി 72 ലക്ഷം രൂപ നൽകി എന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ

Advertisement