അവശന അഭിനയിക്കുന്നു, അന്വേഷണവുമായി  ശശിധരന്‍ കര്‍ത്ത സഹകരിക്കുന്നില്ലെന് ഇഡി



കൊച്ചി മാസപ്പടി കേസിൽ ഇഡി അന്വേഷണവുമായി സഹകരിക്കാതെ ശശിധരന്‍ കര്‍ത്ത നാടകം കളിക്കുന്നതായി ഇഡി ആക്ഷേപം.

വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ല.
ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയതായി ഇഡി.ചോദ്യം ചെയ്യലിനോട് പ്രതികരിച്ചത് കട്ടിലില്‍ കിടന്നുകൊണ്ട്

മൊഴിയെടുത്ത പേപ്പറുകളില്‍ ഒപ്പിടാതെ കൈവിരല്‍ രേഖ പതിച്ചു നല്‍കി.ഒപ്പിടുന്നതിന് പോലും ആരോഗ്യപ്രശ്നമെന്ന് മറുപടി നല്‍കി

ശശിധരന്‍ കര്‍ത്ത ചോദ്യം ചെയ്യലിന് തലേ ദിവസം ഒപ്പിട്ട ചെക്ക് ലീഫുകള്‍ പിടിച്ചെടുത്ത് ഇഡി

ആരോഗ്യപ്രശ്നം അഭിനയിക്കുകയാണെന്ന് ഇഡി സംശയം.ശശിധരന്‍ കര്‍ത്തയെ വീണ്ടും ചോദ്യം ചെയ്യും

Advertisement