ലോക്സഭ: ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

ന്യൂ ഡെൽഹി :രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും . 102 മണ്ഡലങ്ങൾ ആണ് ഒന്നാം ഘട്ടത്തിൽ ബൂത്തിലേത്തുക. നാളത്തെ വോട്ടെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണം ആണ് നടക്കുന്നത്. 102 മണ്ഡലങ്ങളിലും വോട്ടർമാരെലേക്ക് എത്താനായി അവസാന ശ്രമം നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് രാഷ്ട്രീയ പാർട്ടികൾ നടത്തും. തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പിനായ് ഇന്നലെ പ്രചരണം അവസാനിച്ചു.
17 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിൽ വീറും വാശിയും നിറഞ്ഞതായിരുന്നു ഒന്നാം ഘട്ടത്തിലെ പ്രചരണം .

Advertisement