തനിക്ക് എതിരെ ഉണ്ടായത് ബോധപൂർവ്വമായ ആക്രമണമെന്ന് കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ

കൊല്ലം.തനിക്ക് എതിരെ ഉണ്ടായത് ബോധപൂർവ്വമായ ആക്രമണമെന്ന് കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ. തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ അക്രമിച്ചത്.പ്രചരണത്തിനിടയിൽ ഇന്നലെയാണ് കൃഷ്ണകുമാറിൻ്റെ കണ്ണിന് പരിക്ക് പറ്റിയത്.

കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്.പ്രചരണത്തിനിടെ തിക്കിലും തിരക്കിനും ഇടയിൽ കണ്ണില്‍ പരിക്ക് പറ്റുകയായിരുന്നു. കൈ തട്ടിയതാണെന്നായിരുന്നു ആദ്യo കരുതിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.പക്ഷേ മൂർച്ചയുള വസ്തു കണ്ണിൽ കൊണ്ടാണ് പരിക്ക് പറ്റിയതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ബോധപൂർവ്വമായ അക്രമണമാണ് തനിക്ക് എതിരെ നടന്നതെന്ന് കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാർ ചാനലിനോട് പറഞ്ഞു.

വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.ഇതോടെ അണ്ണാമലൈയുടെ റോഡ് ഷോ ഒഴികെയുള്ള ഇന്നത്തെ പ്രചരണ പരിപാടികൾ കൃഷ്ണകുമാർ റദ്ധാക്കി.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും, പോലീസിനും പരാതി നൽകാൻ ഒരുങ്ങുകയാണ് ബി ജെ പി സ്ഥാനാർത്ഥി.

Advertisement