നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ന്യൂഡെല്‍ഹി.രാഷ്‌ട്രപതിയുടെ അഭിസംബോധനയിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നുണ്ടായെക്കും. നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ചായിരിയ്ക്കും പ്രധാനമന്ത്രി സംസാരിയ്ക്കുക. സഭയില്‍ എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും പ്രധാനമന്ത്രി സഭയിൽ നടത്തുക.

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ആണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. രാജ്യസഭയിൽ രാഷ്ട്രപതിയുടെ അഭിസമ്പോദനയിൽ ഉള്ള നന്ദി പ്രമേയ ചർച്ച ഇന്ന് ആരംഭിയ്ക്കും . മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി അംഗം കവിതാ പഠിദാര്‍ ആണ് നന്ദി പ്രമേയം അവതരിപ്പിയ്ക്കുക.

Advertisement