കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ ഭാസുരാംഗൻ്റെ കുടുംബാംഗങ്ങൾ ഇന്ന് കോടതിയിൽ ഹാജരായേക്കും

തിരുവനന്തപുരം .കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ ഭാസുരാംഗൻ്റെ കുടുംബാംഗങ്ങൾ ഇന്ന് കോടതിയിൽ ഹാജരായേക്കും
ഭാര്യ ബി ജയകുമാരി, മക്കളായ അഭിമ,അശ്വതി, മരുമകൻ ബി ആർ ബാലമുരുകൻ എന്നിവരോട്
കലൂർ പി എം എൽ എ കോടതിയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നു.

കേസിൽ ഭാസുരാംഗനും കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പ്രതികളാണ് ഉള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം.കേസിലെ ഒന്നും രണ്ടും പ്രതികളായ ഭാസുരാംഗനും മകൻ അഖിൽജിത്തും നിലവിൽ റിമാൻഡിൽ ആണ്.

Advertisement