കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ പ്രസിഡൻറ് എൻ ഭാസുരാംഗന്റെയും മകൻ അഖിൽജിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Advertisement

കൊച്ചി.കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ പ്രസിഡൻറ് എൻ ഭാസുരാംഗന്റെയും മകൻ അഖിൽജിത്തിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് ഉച്ചയോടെ കലൂരിലെ പി എം എൽ എ കോടതിയിൽ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ഇ ഡി ആവശ്യപ്പെട്ടേക്കും.

ഭാസുരാംഗൻ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള ആളാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും എന്നും ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. കണ്ടലയിൽ ബിനാമി ലോണുകൾ വഴി ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത് 51 കോടിയാണ്. അനധികൃത ഇടപാടുകളിലൂടെ തട്ടിയെടുത്ത പണം ഭാസുരാംഗനും മകൻ അഖിൽജിത്തും ബിസിനസ്സിൽ നിക്ഷേപിച്ചെന്നും ഇ.ഡി കണ്ടെത്തിയിരുന്നു

Advertisement