വർക്കലയിൽ  കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട്  യുവാവ് മരിച്ചു

തിരുവനന്തപുരം വർക്കലയിൽ  കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട്  യുവാവ് മരിച്ചു..  മൂന്നുപേർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു..തമിഴ്നാട് കാരൂർ സ്വദേശി വിശ്വ ആണ് മരിച്ചത്.  തമിഴ്നാട്ടിൽ നിന്നും വർക്കലയിൽ എത്തിയ കാരൂർ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥികളായ 30 അംഗ സംഘം കടലിൽ കുളിക്കുകയായിരുന്നു…ഇതിനിടയിലാണ് നാലു പേർ ശക്തമായ തിരയിൽപ്പെടുന്നത്.നാല് പേരെയും സുരക്ഷാ ജീവനക്കാർ കരയ്ക്കെത്തിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും  വിശ്വ മരണപ്പെട്ടിരുന്നു. യുവാവിന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement