കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് എലത്തൂർ ചെട്ടികുളത്ത്  കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിത്. ഇന്നലെ വൈകിട്ടാണ് കടലിൽ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ തിരയിൽ അകപ്പെട്ടത്. രണ്ട് പേരെ ഇന്നലെ തന്നെ മത്സ്യതൊഴിലാളി രക്ഷപെടുത്തിരുന്നു. ഫയർ ഫോഴ്സും കോസ്റ്റൽ പോലിസും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ശ്രീദേവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്

Advertisement