ഇന്ത്യൻ വിനോദ സഞ്ചാരികൾ ബുക്കിങ്ങുകൾ റദ്ദാക്കി,കൂടുതൽ സഞ്ചാരികളെ ചൈന അയക്കണം, മാല ദ്വീപ്

ന്യൂഡെല്‍ഹി. മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാര ബുക്കിങ്ങുകൾ പുണരാരംഭിക്കണമെന്ന അഭ്യർത്ഥനയുമായി മാലദ്വീപിലെ, ട്രാവൽ ഏജന്റുമാരുടെയും, ടൂർ ഓപ്പറേറ്റർമാരുടെയും സംഘടന.ഇക്കാര്യം ആവശ്യപ്പെട്ടു സംഘടന ഇന്ത്യയിലെ ട്രാവൽ ബുക്കിംഗ് കമ്പങ്കൾക്ക് കത്തയച്ചു.ഇന്ത്യയിൽ നിന്നുള്ള ബഹിഷ്കരണ ആഹ്വാനം, മാലദ്വീപിലെ ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന 44000 ത്തോളം പേരെ ബാധിക്കുന്നതായും, ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം. ചർച്ചകളിലൂടെ പുനസ്ഥാപിക്കണമെന്നും ആവശ്യം.

അതേ സമയം ഇന്ത്യൻ വിനോദ സഞ്ചാരികൾ ബുക്കിങ്ങുകൾ റദ്ദാക്കിയ സാഹചര്യത്തിൽ മാല ദ്വീപ് പ്രസിഡന്റ് മുഹമ്മദ്‌ മോയ്സു ചൈനയുടെ സഹായം അഭ്യർത്ഥിച്ചു. മാല ദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ ചൈന അയക്കണം എന്നാണ് അഭ്യർത്ഥന. ചൈന സന്ദർശനത്തിനിടെയാണ് ഈ അഭ്യർത്ഥന മുന്നോട്ടുവച്ചത്

Advertisement