മൈനാഗപ്പള്ളി: ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിന- മാസാചരണ വും സാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ഹരി കുറിശ്ശേരി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് അജിത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം സുധ ദേവി ടീച്ചർ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബിജുകുമാർ, മാനേജ്മെന്റ് പ്രതിനിധി കല്ലട ഗിരീഷ്, ജയലക്ഷ്മി, സൈജു, സുനീഷ് , മുഹമ്മദ് സജാദ്, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉണ്ണി ഇലവിനാൽ നന്ദി രേഖപ്പെടുത്തി. വായനാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പുസ്തക ചർച്ച, പുസ്തകപ്രദർശനം, കുട്ടികളുടെ കയ്യെഴുത്തുമാസിക നിർമ്മാണം, സാഹിത്യ ക്വിസ്, സെമിനാറുകൾ, വിവിധ സാഹിത്യരചന മത്സരങ്ങൾ, ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കൽ, തുടങ്ങി വിവിധ ഇനം പരിപാടികൾ സംഘടിപ്പിക്കും