കൊല്ലം.ജയലക്ഷ്മിയുടെ ഓള്‍ഡ് ലാങ് സൈന്‍ പുസ്തകപ്രകാശനം ഇന്ന് വൈകിട്ട് മൂന്നിന് കൊല്ലം ജില്ലാ പഞ്ചായത്ത് ജയന്‍മെമ്മോറിയല്‍ ഹാളില്‍ നടക്കും. സൈന്ധവ പ്രസിദ്ധീകരിക്കുന്ന കൃതിയുടെ പ്രകാശനം തിരക്കഥാകൃത്തും സീടിവി വൈസ്പ്രസിഡന്റുമായ കലവൂര്‍ രവികുമാര്‍ ഡോ.ആര്‍ എസ് രാജീവിനു നല്‍കി നിര്‍വഹിക്കും. ചവറ കെഎസ് പിള്ള മുഖ്യപ്രഭാഷണം നടത്തും. മാധ്യമപ്രവര്‍ത്തകന്‍ പി കെ അനില്‍കുമാര്‍ പുസ്തകാവതരണം നിര്‍വഹിക്കും. കെ ജി അജിത്കുമാര്‍ അധ്യക്ഷതവഹിക്കും. ഡോ സി ഉണ്ണികൃഷ്ണന്‍, ജോയ് പീറ്റര്‍, ഡോ.നജ്മമുസ്തഫ,എസ് ദേവകുമാര്‍ ജയലക്ഷ്മിഎന്നിവര്‍ സംസാരിക്കും