തിരുവനന്തപുരത്തേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ള പോസ്റ്റൽ ബാലറ്റുകൾ എത്തുന്നത് വളരെ കുറയുന്നു

കൊല്ലം . തിരുവനന്തപുരത്തേക്ക് കൊല്ലം ജില്ലയിൽ നിന്നുള്ള പോസ്റ്റൽ ബാലറ്റുകൾ എത്തുന്നത് വളരെ കുറയുന്നെന്ന് പരാതി. ട്രെയിനിങ്ങ് ദിവസങ്ങളിൽ ആണ് വോട്ടുചെയ്യണം എന്ന് പറഞ്ഞിരുന്നത്
എന്നാൽ അത് ബഹുഭൂരിപക്ഷം ജീവനക്കാർക്കും ആയിട്ടില്ല.

വോട്ടിന്റെ തലേ ദിവസം ആരും പോയി വോട്ട് ചെയ്യില്ല . മെഷിനുകളും സാമഗ്രികളും വാങ്ങാൻ നിൽക്കുമോ വോട്ട് ചെയ്യാൻ നിൽക്കുമോ എന്നാണ് ഇവരുടെ ചോദ്യം.ആദ്യ ട്രെയിനിങ്ങിൽ പോസ്റ്റിങ്ങ് ഓർഡർ തരാതെ തന്നെ ബാലറ്റിനുള്ള അപേക്ഷ വാങ്ങിച്ചു. അതിനു ശേഷം കൻസേൻസ് LAC കളിലേക്ക്  കൊടുത്തു പക്ഷേ ബാലറ്റ് രേഖപ്പെടുത്തി തിരിച്ച് അയക്കാൻ പോസ്റ്റിങ്ങ് സ്ഥലം ഇല്ല.
ഈ ഇലക്ഷന് ആർക്കും പോസ്റ്റ് വഴി വോട്ട് വരില്ല. എല്ലാവർക്കും ഇലക്ഷൻ ഡ്യൂട്ടി ഉള്ള സ്ഥലത്ത് വോട്ട് വരും അവിടെ വോട്ട് ചെയ്യണം എന്നാണ് നിർദ്ദേശം

Advertisement