പത്തനാപുരം. കല്ലടആറ്റിലെ സെൽഫി അപകടത്തില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

പത്തനംതിട്ട കൂടൽ സ്വദേശിനി പത്താംക്ളാസ് വിദ്യാര്‍ഥിനി അപർണ (15 ) യാണ് മരിച്ചത്. പട്ടാഴി പൂക്കുന്നിമല കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് സ്ഥലം. ചൂണ്ടയിട്ടു കൊണ്ട് ഇരുന്നവരാണ് മൃതദേഹം കണ്ടത്. ഇന്നലെവെള്ളാരംകടവില്‍ കൂട്ടുകാരികളുമൊത്ത് സെല്‍ഫി എടുക്കുന്നതിനിടെയാണ് കുട്ടികള്‍ വെള്ളത്തില്‍ വീണത്. മറ്റുള്ളവരെ നാട്ടുകാര്‍രക്ഷിച്ചു. സ്ഥലവാസികളായ അനുഗ്രഹയും അനുജന്‍ അഭിനന്ദും ഒപ്പും ഒഴുക്കില്‍പെട്ടു. കാണാതായഇരുവരെയും തിരയുന്നതിന് ശ്രമിച്ചപ്പോഴാണ് അഭിനവ് ആറ്റില്‍ വീണത്. ഭാഗ്യംകൊണ്ടാണ് അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടത്.