മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ


ശൂരനാട് : മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ.ശൂരനാട് വടക്ക് ഗിരിപുരം ഇടയില പുരയിൽ സന്തോഷ് (46) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച രാത്രി കൊല്ലം – തേനി ദേശീയപാതയിൽ ആനയടി പാലത്തിനു സമീപമായിരുന്നു അപകടം.

ബൈക്ക് യാത്രികനായ ചാരുംമൂട് കരിമുളയ്ക്കൽ നൂർജഹാൻ മൻസിലിൽ അനസ് (28) ആണ് മരിച്ചത്.കരുനാഗപ്പള്ളി വവ്വാക്കാവിലെ കാർ സർവീസ് സെൻ്ററിലെ ജീവനക്കാരനായ അനസ് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു.അറസ്റ്റുചെയ്ത പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയതായി ശൂരനാട് എസ്.ഐ.രാജൻ ബാബു പറഞ്ഞു.

Advertisement