കരുനാഗപ്പള്ളി: കാറും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടം ചികിത്സയിൽ കഴിഞ്ഞയാള്‍ മരിച്ചു.
കരുനാഗപ്പള്ളി താലൂക്കാശുപത്രിക്ക് സമീപം പരഡയിൽ ഓപ്റ്റിക്കൾസ് ഉടമ. കരുനാഗപ്പള്ളി .പടനായർകുങ്ങര വടക്ക്. പരഡയിൽ വീട്ടിൽ മുഹമ്മദ് നിസാർ (51) ണ് മരിച്ചത്.

കഴിഞ്ഞ 21 ന് ശനിയാഴ്ച്ച രാത്രി 8.30നോടെ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം ട്രാഫിക് സിഗ്നലിലായിരുന്നു അപകടം . ഒരേ ദിശയിൽ നിന്നും വടക്ക് നിന്നും തെ ക്കുഭാഗത്തേക്ക് വന്ന കാറും ബൈക്കും തമ്മിൽ ഉരസിയാണ് ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ബൈക്കിൽനിന്നും തെറിച്ച് റോഡിൽ വീണതിനെ തുടർന്ന്കരുനാഗപ്പള്ളിതാലൂക്കാശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും  പ്രവേശിപ്പിച്ചിരുന്ന മുഹമ്മദ് നിസാർ വെള്ളിയാഴിച്ച രാത്രിയാണ് മരിച്ചത്. കരുനാഗപ്പള്ളി പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽപോസ്റ്റ്മോമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തൂ. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ തൊടിയൂർ. വെളുത്തമണൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. ഭാര്യ: ബുഷ്റ.മകൾ : നൂറ.