കൊല്ലം പ്രാദേശിക ജാലകം

ദേശീയപാത വികസനം കൊല്ലം ജില്ലയില്‍ മുറിച്ചു മാറ്റപ്പെടുന്നത് കാൽലക്ഷത്തോളം വൃക്ഷങ്ങൾ
കരുനാഗപ്പള്ളി . ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ മാത്രം മുറിച്ചു മാറ്റപ്പെടുന്നത് ഇരുപത്തി നാലായിരത്തോളം വൃക്ഷങ്ങളാണ്. പാതാ വികസനത്തിൻ്റെ ഭാഗമായി മുറിച്ചു മാറ്റപ്പെടുന്ന വൃക്ഷങ്ങളുടെ എണ്ണം സംബന്ധിച്ച് ഫോറസ്റ്റ് വകുപ്പാണ് കണക്കുകൾ ശേഖരിച്ചത്. ഇതനുസരിച്ച് കൂറ്റൻ ആൽമരങ്ങൾ, ഫലവൃക്ഷങ്ങൾ, പാഴ് മരങ്ങൾ എന്നിവ ഉൾപ്പെടെയാണ് മുറിച്ചു മാറ്റപ്പെടുന്നത്.

ഇവയ്ക്ക് പകരമായി പുതുതായി നിർമ്മിക്കുന്ന ദേശീയ പാതയോട് ചേർന്നുള്ള സർവീസ് റോഡുകളോട് ചേർന്ന് മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ദേശീയപാതയിലെ ഡിവൈഡറുകളിൽ പൂച്ചെടികൾ ഉൾപ്പെടെ വച്ചുപിടിപ്പിച്ച് മനോഹരമായ ഗാർഡനും നിർമ്മിക്കും.

ദേശീയപാത നിർമാണം ആരംഭിക്കുന്ന ജില്ലയുടെ വടക്കേ അതിർത്തിയായ ഓച്ചിറ മുതൽ മുതൽ കരുനാഗപ്പള്ളി വരെയുള്ള ഭാഗത്ത് മരങ്ങൾ മുറിച്ചു മാറ്റി നീക്കംചെയ്യുന്ന പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തനം പുരോഗമിക്കുന്നത്.ദേശീയപാത വികസനത്തിനായി പ്രധാനമായും ആറുവരിപ്പാതയും സർവീസ് റോഡുമാണ് നിർമിക്കുന്നത്. ഈ സർവീസ് റോഡുകൾക്ക് വെളിയിൽ നിൽക്കുന്ന മരങ്ങളാണ് മുറിച്ചു മാറ്റുക.

നഷ്ടപ്പെടുന്ന മരങ്ങൾക്കു പകരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പകരം മരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയും ഏറ്റെടുക്കണമെന്ന ആവശ്യവും പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ ഉന്നയിക്കുന്നുണ്ട്. കരുനാഗപ്പള്ളി നഗരസഭ പുതിയ ബജറ്റിൽ ഇതിനായി ” നഗരത്തിൽ ഒരു വനം” എന്ന പേരിൽ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി നഗരസഭയുടെ മാതൃകയിൽ മറ്റ് തദ്ദേശസ്ഥാപനങ്ങളും പദ്ധതി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

മധ്യവയസ്ക്കനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു തുടർന്ന് കുത്തിയും പരുക്കേൽപിച്ചു

കടയ്ക്കൽ. ദർഭക്കാട്ടിൽ മധ്യവയസ്ക്കനെ ബിയർകുപ്പി കൊണ്ട് തലക്കടിച്ചു തുടർന്ന് കുത്തിയും പരുക്കേൽപിച്ചയാൾ ചിതറ പോലീസിന്റെ പിടിയിലായി.
ദർഭക്കാട് സ്വദേശി ട്യൂവീലർ മെക്കാനിക്കായ നാൽപ്പത്തിയെട്ടുവയസ്സുളള സുധീർആണ് പിടിയിലായത്. ഇരുവരും
അയൽവാസികളാണ്.


ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ അന്പത്തിരണ്ടുവയസ്സുളള ദിലീപ് അയൽവാസിയാ ബിജുവിനോട് സംസാരിച്ച് നിൽക്കവെ അതുവഴിവന്ന സുധീർ അവിടെ നില്ക്കുന്നത് ചോദ്യം ചെയ്തു.ഇവിടെ നിൽക്കുന്നതിൽ എന്താണ് പ്രശ്നം എന്നു ചോദിച്ച ദിലിപ്പിനെ ഒരു പ്രകോപനവും ഇല്ലാതെ ബൈക്കിലുണ്ടായിരുന്ന ബിയർകുപ്പിഎടുത്തു ദിലീപിന്റെ തലക്കടിച്ചുപൊട്ടികുകുകയും പൊട്ടിയ ബിയർകുപ്പികൊണ്ട് മുതുകിൽ കുത്തുകയു ചെയ്തു.

വീണ്ടും കുത്തുന്നത് തടയാൻ ശ്രമിച്ച ദിലിപ്പിന്റെ കൈയ്യിലും പരിക്കേറ്റിട്ടുണ്ട്.
ദിലീപിനെ കടയ്ക്കൽ താലുകാശുപത്രിയിലെത്തിച്ചും ഇയ്യാളുടെ തലയ്ക്ക് നാലു തുന്നലുകളുണ്ട്.പൊട്ടിക്കാത്ത ബിയർ ബോട്ടിൽ കൊണ്ടാണ് സുധീർ ദിലീപിനെ തലക്കടിച്ചത്.സംഭവത്തിനുശേഷം ഒളുവിൽപോയ സുധീറിനെ ഇയ്യാളുടെ താമസസ്ഥലത്തിന് സമീപം നിന്നു ഇന്നലെ രാത്രിയോടെ ചിതറ പോലീസ് അറസ്റ്റുചെയ്തു.കൊലപാതകശ്രമം ഉൾപെടെയുളളവകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽഹാജരാക്കി റിമാറ്റ് ചെയ്തു.

തൊളിക്കലിൽ ഇറച്ചി കോഴിയുമായി വന്ന വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

കുന്നത്തൂർ : തമിഴ്നാട്ടിൽ നിന്നും ഇറച്ചി കോഴിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് പാതയോരത്തെ ഓടയിലേക്ക് ചാടി മതിലിൽ ഇടിച്ച് നിന്നു.

കൊട്ടാരക്കര – ഭരണിക്കാവ് റോഡിൽ തൊളിയ്ക്കൽ വളവിന് സമീപം ഇന്ന് പുലർച്ചെ രണ്ടോടെ ആയിരുന്നു സംഭവം.അപകടത്തിൽ ഡ്രൈവറുടെ കൈക്ക് സാരമായ പരിക്കേറ്റു.ഉടൻ തന്നെ നാട്ടുകാർ ഡ്രൈവറെയും സഹായിയേയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം.

ഗസൽമഴ പെയ്തിറങ്ങിയ സന്ധ്യയിൽ മൂന്നാറിൻ്റെ കഥകൾ പിറന്നു
കരുനാഗപ്പള്ളി > അലോഷിയുടെ ഗസൽമഴ ധന്യമാക്കിയ അന്തരീക്ഷത്തെ സാക്ഷി നിർത്തി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും ശ്രദ്ധേയമായി. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ ജീവതാളംവേദിയിലാണ് പരിപാടി സംഘടിപ്പിച്ചത്. സാംസ്കാരിക സമ്മേളനം, പുസ്തക പ്രകാശനം, സാന്‍ഡ് ആര്‍ട്ട് ഷോ (മണല്‍ ചിത്ര പ്രദര്‍ശനം) അലോഷിയുടെ ഗസല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

വി വിമല്‍റോയ് എഴുതി സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്ന “ഹൃദയം തൊട്ട മൂന്നാര്‍ ” എന്ന പുസ്തകത്തിന്‍റെ പ്രകാശനം മുൻ മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു.പുസ്തകം ഏറ്റുവാങ്ങി സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി.വി വിജയകുമാർ പുസ്തകം പരിചയപ്പെടുത്തി. കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി ഫോഗ് റിസോര്‍ട്ട് ആൻ്റ് വൈബ് മൂന്നാര്‍ ജനറല്‍ മാനേജര്‍ ഡോ ജോളി ആന്‍റണി, സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ അഡ്വ എസ് വേണുഗോപാല്‍, കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ്കുമാര്‍ എഴുത്തുകാരിയും യാത്രികയുമായ ശ്രീപാര്‍വ്വതി, കെ ജി അജിത്കുമാർ, വി പി ജയപ്രകാശ് മേനോൻ, അഡ്വ പി ബി ശിവൻ, വി വിമൽറോയ്,സുരേഷ് വെട്ടുകാട്ട് തുടങ്ങിയവർ സംസാരിച്ചു.സാംസ്കാരികസന്ധ്യയോടനുബന്ധിച്ച് ആര്‍ട്ടിസ്റ്റ് മൂന്നാര്‍ സതീഷ് നേതൃത്വം നല്‍കിയ സാന്‍ഡ് ആര്‍ട്ട്ഷോയും (മണല്‍ചിത്ര പ്രദര്‍ശനം)അലോഷി ആര്യൻ്റെ ഗസൽ സന്ധ്യയും കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്.

നിലം നികത്തൽ വ്യാപകം. റവന്യു അധികാരികരികളുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില..

മൈനാഗപ്പള്ളി. ശാസ്താം കോട്ട റെയിൽ വെ സ്റ്റേഷൻ നു പടിഞ്ഞാറു വശവും ആറ്റുപുറം ഭാഗത്തും നിലം നികത്തൽ വ്യാപകം. പരാതി യേ തുടർന്ന് വില്ലേജ് അധികൃതർ പൈപ്പ് റോഡ് അഞ്ചു കലങ്ങിന്റെ അടുത്തുള്ള സ്വകാര്യ വിക്തി യുടെ ഭൂമി സന്ദർശിക്കുകയും നിയമനുസരണം അല്ലാതെ പുരയിടത്തിൽ ഇട്ട മണ്ണ് വാരി മാറ്റണം എന്ന് നിർദ്ദേശിക്കുക ഉണ്ടായി. എന്നാൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടി ഇട്ടു കൊണ്ട് നികത്തി യസ്ഥലത്തു നിന്നും കുറച്ചു മണ്ണ് മാറ്റി മുകൾ ഭാഗത്തേക്ക്‌ വച്ചു. ഒരു ചാറ്റ മഴ വന്നാൽ ഈ മുകളിലേക്ക് വച്ച മണ്ണ് താഴോട്ട് ഒഴുകി പൂർവ്വസ്ഥിതിയിൽ ആകും.

ഇത് റവന്യു അധികാരികളെ കബളിപ്പിക്കാൻ ഉള്ള നടപടി ആണ്. നീരോഴുക്ക് ഉള്ള പ്രദേശം ആണ് ഇത്. വെട്ടിക്കാട് പാടത്തിന്റെ പലഭാഗത്തും ഇതേ പോലെ മണ്ണിടിൽ താകൃതി ആയി നടക്കുന്നു റവന്യു ഉദ്യഗസ്ഥർ വരുമ്പോൾ നിർത്തി വയ്ക്കുക യും വീണ്ടും ഇത് തന്നെ ആവർത്തിക്കുക യും ചെയ്യുന്നു. കേരള സർക്കാർ ന്റെ തണ്ണീർ വയൽ തട സംരക്ഷണം അനുസരിച്ചു അനധികൃതമായി വയലിൽ മണ്ണ് നിക്ഷേപിച്ചാൽ ആ മണ്ണ് കൃത്യമായി വാരി മാറ്റണം എന്ന് നിർദേശം ഉണ്ട് എന്നാൽ ആ നിയമങ്ങൾ ഒന്നും പാലിക്കാൻ റവന്യു അധികാരികളും തയ്യാർ ആകുന്നില്ല എന്നുള്ള തു കൊണ്ട് ആണ് ഇത്തരം അനധികൃത മണ്ണിടിൽ വീണ്ടും വീണ്ടും ആവർത്തിക്ക പെടുന്നത്.

ഗുരുസംഗമത്തിൻ്റെ ഒന്നാം വാർഷികാഘോഷം

പട്ടകടവ് . സെൻ്റ് ആൻഡ്രൂസ് ഇടവകയിലെ അധ്യാപക കൂട്ടായ്മയായ ഗുരുസംഗമത്തിൻ്റെ ഒന്നാം വാർഷികാഘോഷം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ ജോയിസൺ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുസംഗമം സെക്രട്ടറി സോമൻ മുത്തേഴം സ്വാഗതം പറഞ്ഞു.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാള വിഭാഗം അധ്യാപകൻ ഡോ.കെ.ബി.ശെൽവ മണി മുഖ്യ പ്രഭാഷണം നടത്തി .ഗുരുസംഗമം പ്രവർത്തകർ തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശനം കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര നിർച്ച ഹിച്ചു. ജിജി അനിൽ സുവനീർ ഏറ്റുവാങ്ങി.ഡി. ജോസ് പ്രസാദ്, കുഞ്ഞുമോൻ സക്കറിയ, അഗ് നസ് ജെ എന്നിവർ സംസാരിച്ചു. സിസ്റ്റർ ട്രീസ പയസ് നന്ദി രേഖപ്പെടുത്തി.

ആശ്രയയിൽ
മെയ്ദിനം ആഘോഷിച്ചു

          കലയപുരം ആശ്രയ സങ്കേതത്തിൽ മെയ് ദിനം ആഘോഷിച്ചു . മുൻ മന്ത്രി അഡ്വ . കെ .രാജു സമ്മേളനം ഉത്‌ഘാടനം ചെയ്തു . വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികളെ കൊല്ലം റൂറൽ എസ് .പി കെ .ബി രവി  ഐ പി എസ് ആദരിച്ചു . 

                           ആശ്രയ പ്രസിഡന്റ് കെ . ശാന്തശിവന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ വാർഡ് മെമ്പർ  മനോജ് കാഞ്ഞിമുകൾ,   ട്രേഡ് യൂണിയൻ നേതാക്കളായ  വി ഫിലിപ്പ്,  ,  സി മുകേഷ്,  പ്രശാന്ത് കാവുവിള,  ജി സോമശേഖരൻ നായർ ,    പെരുംകുളം സുരേഷ്,  എൻ . രാജേഷ് ബാബു  ആശ്രയ ജനറൽ സെക്രട്ടറി  കലയപുരം ജോസ്, സങ്കേതം ആക്ടിങ്  സെക്രട്ടറി   ജി. മുരളീധരൻ മാസ്റ്റർ   തുടങ്ങിയവർ സംസാരിച്ചു .
Advertisement