മണ്ണെണ്ണ വില വീണ്ടും കൂടുന്നു: ലിറ്ററിന് കൂടിയത് 84 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില ലിറ്ററിന് 84 രൂപയായി.
ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില.

വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല. അതിനാൽ, ഈ മാസം മണ്ണെണ്ണ ലിറ്ററിന് 84 രൂപ നൽകണം.

ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് വർധിച്ചത്. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണ ഒറ്റയടിക്ക് 81 രൂപ ആവുകയായിരുന്നു. ഇപ്പോൾ, 3 രൂപയാണ് കൂടിയിരിക്കുന്നത്.

Advertisement